Free Yoga Classes

Ashtamgam Ayurveda Chikitsalayam & Vidyapeedham in association with Dept. of Swasthavritta is organizing Free Yoga Classes for the public. It will be held in batches of 2 months each. Objectives of the program Ø  Improvising the general health status of the public Ø  Creating awareness about Yoga

Sukha Saisavam

Ashtamgam has taken an initiative to provide a routine health check up to students of schools in the vicinity where they are examined by consultants of Kaumarabhrityam(Pediatrics) and shalakya tantra(Eye & ENT) specialities to help earlier detention of health issues including general health along with reading/learning issues, poor scholastic performances, adolescent issues and vision and … Read more

Suvarna Bindu

This program under  Kaumarabhrityam department where a special pediatric formula as prescribed by authentic Ayurvedic texts is provided to children of ages between 1 to 15 years.  It is prepared incorporating the goodness of Suvarna or elemental gold and the properties of herbal drugs and is made available to children twice in a month – … Read more

വേനൽതുമ്പികൾ

10 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ ഏഴുദിവസത്തെ സഹവാസ ക്യാമ്പ് അഷ്ടാംഗത്തിൽ വെച്ച് നടത്തി വരുന്നു സോഫ്റ്റ് സ്കില്ലുകൾ, പ്രാദേശിക ചരിത്രം, ലീഡർഷിപ്പ്,  യോഗ ദിനചര്യ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പരിശീലനവും വിദഗ്ധരുടെ ക്ലാസ്സുകളും ഫീൽഡ് വിസിറ്റും പരിപാടിയുടെ ഭാഗമായി നടത്തുന്നു. ഗാഡ്ജറ്റ് ഫ്രീ സെവൻ ഡേയ്സ് എന്ന തീം അടിസ്ഥാനമാക്കിയാണ് പരിപാടി നടത്തുന്നത്.

ഗുണമേന്മയുള്ള ഔഷധസസ്യ നടീൽ വസ്തുക്കളുടെ നഴ്സറി

 കേന്ദ്ര ഔഷധസസ്യ ബോർഡും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന ആർ സി എസ് സി എന്ന പ്രോജക്ടിൻ്റെ കീഴിൽ അനുവദിച്ച നഴ്സറി ഇവിടെ പ്രവർത്തിക്കുന്നു, ഉദ്ദേശം 25ഓളം ഔഷധസസ്യങ്ങളുടെ തൈക്കൾ ഇവിടെ സ്ഥിരമായി തയ്യാറാക്കി വരുന്നു അവ വിൽപ്പനയ്ക്കും ലഭ്യമാണ്

പ്ലാസ്റ്റിക് നിയന്ത്രണ പോളിസി

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി ആരംഭകാലം മുതൽ അഷ്ടാംഗം പ്ലാസ്റ്റിക് നിയന്ത്രണത്തിൽ കാര്യമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു വിവിധ ഡിപ്പാർട്ട്മെൻ്റിൽ നടപ്പാക്കാനുള്ള അനുബന്ധ പദ്ധതികൾക്കും അനുവർത്തിക്കേണ്ട കാര്യങ്ങളും ഈ നയത്തിൻ്റെ ഭാഗമായി തയ്യാറാക്കിയിരുന്നു

പരിസ്ഥിതി സപ്താഹം

 പരിസ്ഥിതി പ്രതിബദ്ധത കുട്ടികളിൽ വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി എല്ലാ വർഷവും ജൂൺ അഞ്ചിന് അവസാനിക്കുന്ന തരത്തിൽ ഏഴ് ദിവസത്തെ പരിപാടി ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. വിവിധ പരിസ്ഥിതി സംഘടനകൾ പ്രമുഖ വ്യക്തികൾ  എന്നിവർ ഈ പദ്ധതിയുമായി  കോളേജിൽ എത്തുന്നു

തുറന്ന സൂക്ഷ്മകൃഷി

 കേരളസർക്കാർ കൃഷിവകുപ്പിൻ്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ 30 സെൻറ് സ്ഥലത്ത് തുറന്ന സൂക്ഷ്മ കൃഷി  രീതിയിൽ പച്ചക്കറി കൃഷി  ചെയ്തിരുന്നു. തുള്ളിനന സംവിധാനത്തിൽ ഫെർട്ടിഗേഷൻ  രീതി കൂടി അവലംബിച്ചാണ് കൃഷി ചെയ്യുന്നത്. വഴുതന വെണ്ട തക്കാളി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്.  

റൂഫ്‌ടോപ്പ് ഗാർഡൻ

കേരള സർക്കാരിൻറെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ അഷ്ടാംഗം ടെറസിൽ 1100 ചതുരശ്ര അടി സ്ഥലത്ത് മഴ മറ കൃഷി നടത്തിവരുന്നു ചീര, തക്കാളി,  വഴുതന, വെണ്ട  തുടങ്ങിയ വിളകൾ നിശ്ചിത ഇടവേളകളിൽ കൃഷി ചെയ്ത് നമ്മുടെ കാന്റീനിൽ ഉപയോഗിച്ചുവരുന്നു ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബക്കറ്റുകൾ ആണ് ഈ കൃഷിയിൽ ഉപയോഗിക്കുന്നത്.  

മഷിപ്പേന വാരാചരണം

 പ്ലാസ്റ്റിക് നിയന്ത്രണ പോളിസിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് വേണ്ടിയും മഷിപേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി മഷിപ്പേന വാരാചരണ നടത്തിവരുന്നു ആവശ്യത്തിനനുസരിച്ച് മഷി നിറക്കുന്നതിനുള്ള സൗകര്യങ്ങളോടെ കോളേജിലും ഹോസ്റ്റലിലും ഇങ്ക് ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗിച്ച് വലിച്ചെറിയുന്ന പെന്നുകൾ നിക്ഷേപിക്കുന്നതിനായി പെൻ ഡ്രോപ് ബോക്സ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നു ഇത്തരത്തിൽ ലഭിക്കുന്ന പെന്നുകൾ  പുനരുപയോഗിക്കാൻ കഴിയുന്നു.