കേരളസർക്കാർ കൃഷിവകുപ്പിൻ്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ 30 സെൻറ് സ്ഥലത്ത് തുറന്ന സൂക്ഷ്മ കൃഷി രീതിയിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു. തുള്ളിനന സംവിധാനത്തിൽ ഫെർട്ടിഗേഷൻ രീതി കൂടി അവലംബിച്ചാണ് കൃഷി ചെയ്യുന്നത്. വഴുതന വെണ്ട തക്കാളി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്.