Stride Physiotherapy Unit at Ashtamgam

Coming together is a beginning, keeping together is progress, working together is Success. Ashtamgam Ayurveda Chikitsalayam evum Vidhyapeedham has always been happy to embrace opportunities to expand its services. The inauguration of a Physiotherapy Unit in association with Stride Physiotherapy on February 24 2024 marked yet another stepping stone in its journey.

പത്മശ്രീ ഡോക്ടർ പി ആർ കൃഷ്ണകുമാർ സെന്റർ ഫോർ ട്രഡീഷണൽ നോളേജ് സിസ്റ്റംസ്

ഒരു ചികിത്സകൻ കേവലം ആയുർവ്വേദ ശാസ്ത്രത്തിൽ മാത്രം പ്രാവീണ്യം നേടിയാൽ പോരാ മറിച്ച് ഇതര ശാസ്ത്രങ്ങളിലും ജ്ഞാനമുണ്ടായിരിക്കണം എന്ന് ആയുർവ്വേദ ആചാര്യൻമാർ അഭിപ്രായപ്പെടുന്നു. അഷ്ടാംഗവും ഇതേ കാഴ്ചപ്പാട് തന്നെയാണ് തുടക്കം മുതലെ മുന്നോട്ട് വക്കുന്നത്. ഒരു വൈദ്യ വിദ്യാർത്ഥിക്ക് തന്റെ പഠനകാലയളവിൽ ആയൂർവേദേതം വിഷയങ്ങളെ കുറിച്ച് അടിസ്ഥാനപരമായ ധാരണ ഉണ്ടാകണം എന്ന ഉദ്ദേശ്യത്തോട് കൂടി യശശരീരനായ പദ്മശ്രീ ഡോക്ടർ പി ആർ കൃഷ്ണകുമാർ അവർകളുടെ സ്മരണാർത്ഥം അഷ്ടാംഗം ട്രസ്റ്റിന്റെ കീഴിൽ 2020 ഒക്ടോബർ മാസത്തിൽ    പദ്മശ്രീ … Read more

SPICMACAY

ഭാരതത്തിന്റെ തനത് സംഗീതത്തെയും കലകളെയും ഉദ്ധരിക്കുന്നതിനും യുവതലമുറയിലേക്ക് പകർന്നു നൽകുന്നതിനുമായി രൂപം കൊണ്ട സംഘടനയാണ് SPICMACAY. 1977ൽ രൂപീകൃതമായതു മുതൽക്കുള്ള സംഘടനയുടെ അശ്രാന്തവും നിസ്വാർത്ഥവുമായ പരിശ്രമം ഭാരതീയ കലാ-സംഗീത മേഖലയ്ക്ക് നൽകിയിട്ടുള്ള ഉണർവ് ഏറെയാണ്. 2018 ജൂലൈ 9ന് SPICMACAY സ്ഥാപകൻ തന്നെയായ ബഹു. ശ്രീ. കിരൺ സേത്ത് അവർകളാണ് അഷ്ടാംഗം SPICMACAY ഘടകം (നോർത്ത് കേരള-പാലക്കാട് ചാപ്റ്റർ) ഉദ്ഘാടനം ചെയ്യുന്നത്. ശേഷം കൂടിയാട്ടം, കുച്ചിപ്പുടി, മണിപ്പൂരി നൃത്തം, തോൽപ്പാവക്കൂത്ത്, കഥകളി എന്നിങ്ങനെ നിരവധി കലാരൂപങ്ങൾ പ്രശസ്തരായ … Read more

സ്റ്റുഡൻറ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ

സാന്ത്വന പരിചരണ രംഗത്ത് കേരളത്തിലെ തന്നെ അറിയപ്പെടുന്ന യൂണിറ്റായ പ്രതീക്ഷ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ കുട്ടികളിൽ സ്റ്റുഡൻറ് ഇനിഷ്യേറ്റീവ് ഇൻ  പാലിയേറ്റീവ് കെയർ എന്ന  യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.  അതിന് ആവശ്യമായ പരിശീലനം പ്രതീക്ഷ നൽകുന്നുണ്ട്. പ്രതീക്ഷയുടെ ഗൃഹസന്ദർശന ടീമിൽ സ്ഥിരമായി നമ്മുടെ കുട്ടികൾ പങ്കെടുക്കുന്നു. ഒപ്പംതന്നെ പാലിയേറ്റീവ്  ഓ.പി പ്രത്യേക ആയുർവേദ ഹോം കെയർ എന്നിവയിലും അഷ്ടാംഗത്തിലെ എസ് ഐ പി യൂണിറ്റ് പങ്കെടുക്കാറുണ്ട്.

അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രo

സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ(Central Sanskrit University,  Under Ministry of Education,Govt.of India. New Delhi.) അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രമായി അഷ്ടാംഗ ട്രസ്റ്റി നെ  തെരഞ്ഞെടുത്തിരിക്കുന്നു  എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. രണ്ടു കോഴ്സുകളാണ് അനുവദിച്ച് കിട്ടിയത്. 1. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സാൻസ്ക്രിട്ട് ലാംഗ്വേജ് 2. ഡിപ്ലോമ ഇൻ സാൻസ്ക്രിട്ട് ലാംഗ്വേജ് എന്നിങ്ങനെ. ഈ കോഴ്സിന് പ്രായമോ യോഗ്യതയോ നിശ്ചയിച്ചിട്ടില്ല. ആർക്കും പഠിക്കാം. 500 രുപയാണ് കോഴ്സ് ഫീസ്.അഷ്ടാംഗം കാമ്പസിലാണ് ക്ലാസ്സ് നടക്കുക. ഈ കോഴ്സിന് … Read more

ആശ്വാസ് – ആരോഗ്യത്തിലേക്ക് ഒരു ശ്വാസം

“മരുന്നുകളില്ലാതെ ശ്വാസംമുട്ടലിന് ഒരു പരിഹാരം എന്നതാണ് ആശ്വാസ് പദ്ധതിയെ ഒറ്റ വാചകത്തിൽ വിശേഷിപ്പിക്കാനാവുക. ആസ്ത്മ, മറ്റ് അലർജി പ്രശ്നങ്ങൾ എന്നിവ മൂലം ശ്വാസതടസ്സം അനുഭവിക്കുന്നവർക്കായുള്ള പ്രത്യേക യോഗ പ്രാണായാമ പരിശീലന പദ്ധതിയാണ് ആശ്വാസ്, ശ്വാസമുട്ടലുള്ള വർക്ക് അവർ കഴിക്കുന്ന ഔഷധങ്ങളോടൊപ്പം തന്നെ ഈ പദ്ധതിയിലെ യോഗ – പ്രാണായാമമുറകൾ അഭ്യസിച്ച് മരുന്നി ല്ലാതെ തന്നെ ശ്വാസംമുട്ടൽ നിയന്ത്രിക്കാനും പ്രതിരോധിയ്ക്കാനും കഴിയും എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 മണി ക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ഒരു പരിശീലന … Read more

വർഷായനം

കർക്കിടകമാസം പൊതുവെ ആയുർവേദ ചികിത്സക്ക് അനുയോജ്യം എന്ന നിലക്ക് പറയപ്പെടുന്നു. അഷ്ടാംഗം കർക്കിടക ചികിത്സ എന്നതിലുപരി പ്രത്യേകം രൂപകൽപ്പന ചെയത് ഒരു പരിപാടിയായി വർഷായനം എന്ന പേരിൽ സ്വാസ്ഥ്യചികിത്സയെ മുന്നോട്ടു വെക്കുന്നു. ദിനചര്യകീകരണ ക്ലാസ്സുകൾ, സത്സംഗം, യോഗ, പ്രാണായാമം തുടങ്ങിയവയും കൂടി ചികിത്സയുടെ ഭാഗമാക്കിയാണ് വർഷായനം

കൊയ്ത്തുത്സവം

കഴിഞ്ഞ 5-6 വർഷങ്ങളായി ആറങ്ങോട്ടുകയിൽ നട ക്കുന്ന കൊയ്ത്തുത്സവത്തിലും അതിനോടനുബന്ധിച്ചുള്ള പ്രദർശനത്തിലും അഷ്ടാംഗം പങ്കെടുക്കാറുണ്ട്. ഓരോ വർഷവും ഒരു പ്രത്യേക തീം ആണ് അവിടെ നമ്മൾ പ്രദർശിപ്പിക്കാറുള്ളത്. കേരളത്തിലെ സമാന്തരപ്രസ്ഥാനങ്ങളുടെ ഒരു ഒത്തുചേരലും കൂടിയാണ് ഈ ഉത്സവം. രോഗം വന്നതിനുശേഷം ചികിത്സ എന്ന തിലുപരി രോഗം വരാതിരിക്കാനുള്ള ദിനചര്യകൾ, സുവർണ്ണബിന്ദു എന്നിവ കഴിഞ്ഞ വർഷത്തിലെ ഫോക്കൽ തീമുകളായിരുന്നു.

മഴമറ കൃഷി

കൃഷി വകുപ്പിന്റെ സബ്സിഡിയോടു കൂടി ടെറസിൽ 1100Sq Feet സ്ഥലത്ത് മഴമറ തയ്യാറാക്കി പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. ഇതിനകം മൂന്ന് വിളകൾ എടുത്തുകഴിഞ്ഞു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പെയിന്റ് ബക്കറ്റുകളും നെടുകെ പിളർന്ന ഡ്രമ്മുകളും ഗ്രോബാഗുകളും കൃഷിക്കായി ഉപയോഗി ക്കുന്നു. അഷ്ടാംഗത്തിലെ സ്റ്റാഫംഗങ്ങളിൽ താൽപര്യമുള്ള ഏതാനും പേരാണ് ഈ കൃഷിയുടെ പൂർണ്ണമായ നടത്തിപ്പ്.

ആയൂർവ്വേദ ഫസ്റ്റ് എയ്ഡ് കിറ്റ്

ജീവിതത്തിന്റെ എല്ലാ തുറകളിലും  ആയുർവ്വേദ ശാസ്ത്ര ത്തിന്റെ പ്രസക്തി പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നും, സാധാരണ രോഗങ്ങൾക്കുവരെ ആശ്രയിക്കാവുന്ന ഒരു ശാസ്ത്ര മാണ് ആയുർവ്വേദം എന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തിന്റെ ഭാഗമായി പരിസരത്തെ നാല് സ്കൂളുകളിൽ ആയുർവ്വേദ ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം ചെയ്തു. അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാനുള്ള മരുന്നും, ഡ്രസ്സിംഗ് മെറ്റീരിയൽസും ഉൾപ്പെടെ ഒരു ബോക്സ് രൂപത്തിൽ നൽകിയതിനോടൊപ്പം തന്നെ അതത് അധ്യാപകർക്ക് പരിശീലനവും നൽകി. തുടർ പരിശീലനം മറ്റു സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കാനും പദ്ധതി ആവിഷ്കരിച്ചുവരുന്നു.