പ്ലാസ്റ്റിക് നിയന്ത്രണ പോളിസിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് വേണ്ടിയും മഷിപേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി മഷിപ്പേന വാരാചരണ നടത്തിവരുന്നു ആവശ്യത്തിനനുസരിച്ച് മഷി നിറക്കുന്നതിനുള്ള സൗകര്യങ്ങളോടെ കോളേജിലും ഹോസ്റ്റലിലും ഇങ്ക് ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗിച്ച് വലിച്ചെറിയുന്ന പെന്നുകൾ നിക്ഷേപിക്കുന്നതിനായി പെൻ ഡ്രോപ് ബോക്സ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നു ഇത്തരത്തിൽ ലഭിക്കുന്ന പെന്നുകൾ പുനരുപയോഗിക്കാൻ കഴിയുന്നു.