ഔഷധസേവാദിനം

എല്ലാവർഷവും കർക്കിടകം 16 നാം ഔഷധസേവാ ദിനമായി ആഘോഷിക്കുന്നു. പ്രത്യേകം തയ്യാറാക്കി നെയ്യും കഷായവും അന്നേദിവസം അഷ്ടാംഗത്തിൽ വരുന്ന എല്ലാവർക്കും  നാം സൗജന്യമായി വിതരണം ചെയ്യാറുണ്ട്. മാത്രമല്ല, ആവശ്യപ്പെടുന്നവർക്ക് ഇത് നിർമ്മിച്ചു നൽകാറുമുണ്ട്. ഈ പ്രത്യേക ദിനത്തിൽ വിശേഷാൽ തയ്യാറാക്കിയ ഔഷധം കഴിക്കുന്നതുമൂലം ഒരു വർഷം നീണ്ടു നിൽക്കുന്ന രോഗപ്രതിരോധം ലഭിക്കുമെന്നാണ് നിരീക്ഷണങ്ങൾ

നക്ഷത്ര വനവൽക്കരണം

അഷ്ടാംഗം ആരംഭകാലം മുതൽക്കുതന്നെ പരിസരത്തെ ക്ഷേത്രങ്ങളിലും സ്കൂളുകളിലും നക്ഷത്രവനം വച്ചു പിടിപ്പിക്കു ന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇത്തരത്തിൽ സ്ഥലങ്ങളിൽ നക്ഷത്രവനം വെച്ചു പിടിപ്പിക്കുകയും ചെയ്തു. ഞാങ്ങാട്ടിരി സ്കൂ ളിൽ ബയോഡൈവേഴ് സിറ്റി പാർക്കിന്റെ പ്രവർത്തനത്തിൽ അഷ്ടാംഗവും പങ്കാളികളാണ്. പരിസരത്തെ സ്കൂളുകളിൽ പരിസ്ഥിതി ബോധവൽ ക്കരണ ക്ലാസ്സുകൾ അഷ്ടാംഗത്തിൽ നിന്നും ഡോക്ടർ മാർ സ്ഥിരമായി പോയി നടത്താറുണ്ട്.

GHRITA SAMBHARANA

PRESEVING THE GHEE FOR MEDICINAL PURPOSES – Ghrita (Ghee) is a primary substance used diversely both in food and medicine in Ayurveda. The Ghrita gets more potent medically as it ages properly and is being used to treat different diseases including psychiatric ailments. Such Ghee is known as PURA̅NA GHRITA. We, in Ashtamgam, preserve such Ghrita … Read more

സ്വന്തം ഓണ പൂന്തോപ്പ്

  ഉപഭോക്തൃ സംസ്കാരത്തിൻ്റെ മൂർദ്ധന്യത്തിൽ എത്തിയ നാം ഓണാഘോഷത്തിൻ്റെ കെട്ടും മട്ടും പോലും മാറ്റിയിരിക്കുന്നു.   ഓണത്തിന് സ്വീകരണമൊരുക്കുന്നപൂക്കളത്തിന് പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം .    എന്തുകൊണ്ട് ഇതിനൊരു പരിഹാരം ആയിക്കൂടാ എന്ന ചിന്തയാൽ നമ്മൾ ഒരുക്കിയ സ്വന്തം ഓണ പൂന്തോപ്പ്

തുമ്പി തോപ്പ്

എല്ലാ വർഷവും നടത്തിവരുന്ന വേനൽ തുമ്പികളുടെ ഭാഗമായി കുട്ടികളിൽ പരിസ്ഥിതി അവബോധം ഉണ്ടാക്കുന്നതിനായി കൂട്ടികളെ കൊണ്ട് ഭല വൃക്ഷങ്ങളുടെ തോട്ടം തയ്യാറാക്കിയിരുന്നു. തുമ്പി തോപ്പ് എന്ന് അറയപ്പെടുന്ന ഈ തോട്ടം അഷ്ടാംഗത്തിൽ പരിപാലിച്ചു വരുന്നു.

നിളാ കോർണർ

പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രതേകിച്ച് ഭാരതപ്പുഴ പുനരുജീവന രംഗത്ത് പ്രവർത്തിക്കാൻ രൂപികൃതമായ Friends Of Bharathapuzha യുമായി സഹകരിച്ച് അഷ്ടാംഗം ലൈബ്രറിയിൽ നിളാ കോർണർ പ്രവർത്തിച്ചു വരുന്നു. പുഴയുടെ സമഗ്ര വിവരങ്ങൾ , പുഴയെ അതികരിച്ചുള്ള പ്രസിദ്ധീകരണങ്ങൾ , പുഴയെ അതികരിച്ചുള്ള റിസർച്ച് വർക്കുകളുടെ പേപ്പറുകൾ തുടങ്ങി എല്ലാം ഒരു കുടകീഴിൽ എത്തിക്കുക എന്നതാണ് നിളാ കോർണർ ലക്ഷ്യമിടുന്നത്. മെട്രോമാൻ ശ്രീ.  ഇ. ശ്രീധരൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന സംഘടനയാണ് Friends Of Bharathapuzha  

അണ്ണാറക്കണ്ണനും തന്നാലായത്

“പരിസ്ഥിതി സൗഹൃദമാവുക” എന്ന ലക്ഷ്യം മുൻനിർത്തി അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം ആരംഭിച്ച പരിപാടിയാണ് “അണ്ണാറക്കണ്ണനും തന്നാലായത്”   പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുവനും ക്രമേണ ഇല്ലാതാക്കുവാനും, സൗരോർജ്ജ വൈദ്യുതി ഉല്പാദിപ്പിക്കുവാനും ബയോഗ്യാസ് പ്ലാൻറ് നിർമ്മിച്ച് ആഹാരാവശിഷ്ടങ്ങൾ  പുനരുപയോഗിക്കാനും, മാലിന്യ ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ച് ജലത്തിൻറെ കാര്യക്ഷമമായ  പുനരുപയോഗം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അഷ്ടാംഗം തുടങ്ങിക്കഴിഞ്ഞിരുന്നു. അതിൻറെ തുടർച്ചയെന്നോണം ജൈവ പച്ചക്കറി കൃഷി ഔഷധ സസ്യങ്ങളുടെയും ഫലവൃക്ഷങ്ങളേയും തോട്ടങ്ങൾ എന്നിവയും ഈകാലയളവിൽ അഷ്ടാംഗം തയ്യാറാക്കി. എങ്കിലും ഹരിത ക്യാമ്പസ്, പൂർണ്ണ പരിസ്ഥിതിസൗഹൃദ ക്യാമ്പസ്, കാർബൺ ന്യൂട്രൽ ക്യാമ്പസ്  എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഇനിയുമേറെ കാര്യങ്ങൾ നടപ്പിലാക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് “അണ്ണാറക്കണ്ണനും തന്നാലായത്” എന്ന പരിപാടി രൂപമെടുത്തത്.  പ്ലാസ്റ്റിക് നിരോധനത്തെ സംബന്ധിച്ച ബോധവൽക്കരണം മഷിപേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ ഭക്ഷണം,വൈദ്യുതി, വെള്ളം എന്നിവ പാഴാക്കരുത്, കുറയ്ക്കുന്നതിനുള്ള നടപടികൾ മാലിന്യങ്ങളുടെതരംതിരിക്കലും സംസ്കരണവും സംബന്ധിച്ച ബോധവൽക്കരണം വൃക്ഷത്തൈകളുടെനടീൽ പരിശീലനം തത് സ്ഥിതി വിലയിരുത്തൽ കാർബൺന്യൂട്രൽ ക്യാമ്പസിനായുള്ള വിവിധ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ ഉദ്ദേശങ്ങളെ മുൻനിർത്തി വിവിധ പരിപാടികളാണ് ഇതിൻറെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്. മേൽപ്പറഞ്ഞ എല്ലാ വിഷയങ്ങളെയും സംബന്ധിച്ചും വിവിധ കാര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Mentor System

Mentoring allows people to learn from one another, providing a path to skill and knowledge transfer. Impact mentoring programs train mentors and mentees to have productive conversations and meetings, providing them with career development tools and resources to accomplish set mentorship goals. It basically focuses on student and faculty relationship. Mentoring System, which acts as … Read more

Vegetarian Campus

സാത്വികമായ ആഹാരരീതിയാണ് കാന്റീനിൽ പിന്തു ടരുന്നത്. പൊറാട്ട മുതലായ മൈദ കൊണ്ടുള്ള ഉൽപന്നങ്ങൾ ഒഴിവാക്കുന്ന രീതിയാണ്. മാംസാഹാരം കാമ്പസ്സിൽ തന്നെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്. വെജിറ്റേറിയനിൽ വൈവിധ്യം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രകൃതിഭക്ഷണം, ഭക്ഷണ ഇനത്തിലെ വൈവിധ്യം എന്നിവയെകുറിച്ച് പരിശീലന ക്ലാസ്സുകൾ നടത്തി വരുന്നു. കുട്ടികൾക്കും സ്റ്റാഫിനും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഒരേ ഭക്ഷണം എന്നത് നമ്മൾ നിർബന്ധമായി പാലിച്ചു പോരുന്ന ഒരു കാര്യമാണ്. ചായക്കൊപ്പം നൽകുന്ന ലഘു പലഹാരങ്ങളുടെ കാര്യ ത്തിലും അഷ്ടാംഗം വ്യത്യസ്തത പുലർത്തുന്നു. ഇലയട, അരിയം, അവൽ … Read more

EMR – Extra Mural Research Project

കേന്ദ്ര ആയുഷ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ഗവേഷണ  പ്രോജെക്റ്റുകളിൽ ഒന്നായ ഈ എം ആർ പ്രോജെക്റ്റുകളിൽ അഷ്ടാംഗത്തിൽ നടത്തിവരുന്നു. Effect of Classical Ayurvedic  Management in PCOS എന്ന വിഷയത്തിൽ നടത്തിവരുന്ന രണ്ടുവർഷം ദൈർഘ്യമുള്ള ഈ ഗവേഷണത്തിന് കേന്ദ്ര ആയുഷ മന്ത്രാലയമാണ് തുക അനുവദിച്ചു തരുന്നത്.