സാത്വികമായ ആഹാരരീതിയാണ് കാന്റീനിൽ പിന്തു ടരുന്നത്. പൊറാട്ട മുതലായ മൈദ കൊണ്ടുള്ള ഉൽപന്നങ്ങൾ ഒഴിവാക്കുന്ന രീതിയാണ്. മാംസാഹാരം കാമ്പസ്സിൽ തന്നെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്. വെജിറ്റേറിയനിൽ വൈവിധ്യം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രകൃതിഭക്ഷണം, ഭക്ഷണ ഇനത്തിലെ വൈവിധ്യം എന്നിവയെകുറിച്ച് പരിശീലന ക്ലാസ്സുകൾ നടത്തി വരുന്നു.
കുട്ടികൾക്കും സ്റ്റാഫിനും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഒരേ ഭക്ഷണം എന്നത് നമ്മൾ നിർബന്ധമായി പാലിച്ചു പോരുന്ന ഒരു കാര്യമാണ്.
ചായക്കൊപ്പം നൽകുന്ന ലഘു പലഹാരങ്ങളുടെ കാര്യ ത്തിലും അഷ്ടാംഗം വ്യത്യസ്തത പുലർത്തുന്നു. ഇലയട, അരിയം, അവൽ അട തുടങ്ങിയ ശരീരത്തിന് ഹാനികരമല്ലാത്ത പലഹാരങ്ങളാണ് മിക്ക വാറും ഉണ്ടാക്കാറുള്ളത്.