അണ്ണാറക്കണ്ണനും തന്നാലായത്

“പരിസ്ഥിതി സൗഹൃദമാവുക” എന്ന ലക്ഷ്യം മുൻനിർത്തി അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം ആരംഭിച്ച പരിപാടിയാണ് “അണ്ണാറക്കണ്ണനും തന്നാലായത്”   പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുവനും ക്രമേണ ഇല്ലാതാക്കുവാനും, സൗരോർജ്ജ വൈദ്യുതി ഉല്പാദിപ്പിക്കുവാനും ബയോഗ്യാസ് പ്ലാൻറ് നിർമ്മിച്ച് ആഹാരാവശിഷ്ടങ്ങൾ  പുനരുപയോഗിക്കാനും, മാലിന്യ ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ച് ജലത്തിൻറെ കാര്യക്ഷമമായ  പുനരുപയോഗം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അഷ്ടാംഗം തുടങ്ങിക്കഴിഞ്ഞിരുന്നു. അതിൻറെ തുടർച്ചയെന്നോണം ജൈവ പച്ചക്കറി കൃഷി ഔഷധ സസ്യങ്ങളുടെയും ഫലവൃക്ഷങ്ങളേയും തോട്ടങ്ങൾ എന്നിവയും ഈകാലയളവിൽ അഷ്ടാംഗം തയ്യാറാക്കി. എങ്കിലും ഹരിത ക്യാമ്പസ്, പൂർണ്ണ പരിസ്ഥിതിസൗഹൃദ ക്യാമ്പസ്, കാർബൺ ന്യൂട്രൽ ക്യാമ്പസ്  എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഇനിയുമേറെ കാര്യങ്ങൾ നടപ്പിലാക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് “അണ്ണാറക്കണ്ണനും തന്നാലായത്” എന്ന പരിപാടി രൂപമെടുത്തത്.

  1.  പ്ലാസ്റ്റിക് നിരോധനത്തെ സംബന്ധിച്ച ബോധവൽക്കരണം
  2. മഷിപേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ
  3. ഭക്ഷണം,വൈദ്യുതി, വെള്ളം എന്നിവ പാഴാക്കരുത്, കുറയ്ക്കുന്നതിനുള്ള നടപടികൾ
  4. മാലിന്യങ്ങളുടെതരംതിരിക്കലും സംസ്കരണവും സംബന്ധിച്ച ബോധവൽക്കരണം
  5. വൃക്ഷത്തൈകളുടെനടീൽ പരിശീലനം തത് സ്ഥിതി വിലയിരുത്തൽ
  6. കാർബൺന്യൂട്രൽ ക്യാമ്പസിനായുള്ള വിവിധ പ്രവർത്തനങ്ങൾ

എന്നിങ്ങനെ വിവിധ ഉദ്ദേശങ്ങളെ മുൻനിർത്തി വിവിധ പരിപാടികളാണ് ഇതിൻറെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്. മേൽപ്പറഞ്ഞ എല്ലാ വിഷയങ്ങളെയും സംബന്ധിച്ചും വിവിധ കാര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്.