Latest Past Events

Yoga Day – 2023

Ashtamgam Kerala

അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിൽ അന്താരാഷ്ട്ര യോഗ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മൂന്നുദിവസമായി സംഘടിപ്പിച്ച യോഗ ദിന പരിപാടി കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെൻറർ സ്ഥാപകൻ യോഗചാര്യ ഉണ്ണി രാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മഹർഷി വിദ്യാലയം മാനേജർ ശ്രീ വിനയഗോപാൽജി യോഗ ഫോർ ഹ്യൂമാനിറ്റി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. "എല്ലാവർക്കും യോഗ" എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച യോഗ ദിന പരിപാടികളിൽ അഷ്ടംഗം ജീവനക്കാർക്കായി "വൈ ... Read more

പരിസ്ഥിതി സപ്താഹo – ഓയിസ്ക് ഇന്റർനാഷനൽ പട്ടാമ്പി ചാപ്റ്റർ -2023

Ashtamgam Kerala

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഓയിസ്ക് ഇന്റർനാഷനൽ പട്ടാമ്പി ചാപ്റ്ററും വാവന്നൂർ അഷ്ടാംഗം ആയുർവേദ വിദ്യാപീഠവും ചേർന്ന് നടത്തിയ സ്റ്റേറ്റ് സെമിനാർ കേരള നദീ സംരക്ഷണസമിതി പ്രസിഡന്റ് എസ്.പി.രവി ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലെ പുഴകൾ നേരിടുന്ന പ്രശ്നവും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാർ. മുരളീധരൻ വേളേരിമഠം അധ്യക്ഷനായി. ഡോ.കെ.അബ്ദുൽ ജബ്ബാർ, കെ.വിനോ ദ് നമ്പ്യാർ, ടി.പി.ജുകേഷ്, കെ.അബ്ദുൽ അസീസ്, അഷ്ടാംഗം സെക്രട്ടറി ഇ.എം ഉണ്ണിക്കൃഷ്ണൻ, ഡോ.കെ.പാർവതി വാരിയർ, പി ലക്ഷ്മി, ഡോ.കെ.ഖലീൽ എന്നിവർ പ്രസംഗിച്ചു.