അഷ്ടാംഗം ആയുർവേദ കോളേജിന്റെ രണ്ടാമത്തെ ഗ്രാജുവേഷൻ പ്രോഗ്രാം :
രണ്ടാമത്തെ ബി.എ.എം.എസ്. ബാച്ചിന്റെ ഗ്രാജുവേഷൻ സെറിമണി 2023 സെപ്തംബർ 7-ാം തിയതി നടന്നു . 2017 ൽ പഠനം ആരംഭിച്ച ഈ ബാച്ച് അഞ്ചര വർഷത്തെ ആയുർവേദ പഠനം പൂർത്തീകരിക്കുന്നതിനോടനുബന്ധിച്ച് “അദ്വിതീയ “എന്ന പേരിൽ നടത്തിയ പ്രോഗ്രാം വാവന്നൂർ , വെള്ളടിക്കുന്ന് രാജപ്രസ്ഥം കൺവെൻഷൻ സെന്ററിൽ വച്ചാണ് നടന്നത്. പ്രസ്തുത ചടങ്ങിൽ, S-VYASA യൂണിവേഴ്സിറ്റി (ബാംഗലൂരു ) സ്ഥാപകനും ചാൻസലറുമായ പത്മശ്രീ എച്ച് ആർ നാഗേന്ദ്ര, പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ വി. പി. ഗംഗാധരൻ എന്നിവർ വിശിഷ്ഠ അതിഥികളായി എത്തി. ഗ്രാജുവേഷൻ സെറിമണിക്ക് ശേഷം ഡോക്ടർമാർ, ശ്രേഷ്ഠ ഭിഷഗ്വരന്മാരായ വൈദ്യൻ ഗംഗാധരൻ നായർ , അഷ്ടവൈദ്യൻ ബ്രഹ്മശ്രീ ഇ.ടി. ദിവാകരൻ മൂസ്, അഷ്ടവൈദ്യൻ പുലാമന്തോൾ ശങ്കരൻ മൂസ് എന്നിവരുടെ അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു, സമാവർത്തന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത് ആയുർവൈദ് ഹോസ്പിറ്റൽസ് സ്ഥാപകനും , CEO യുമായ ശ്രീ.രാജീവ് വാസുദേവൻ ആയിരുന്നു. തുടർന്ന് അഷ്ടാംഗം ആയുർവേദ വിദ്യാപീഠത്തിലെ ഗുരുനാഥൻമാരെ ഗുരുവന്ദനം ചടങ്ങിലൂടെ ആദരിക്കുകയും ചെയ്തു.കോളേജ് പ്രിൻസിപ്പൽ,ഡോ.എ.ൻ നാരായൺ നമ്പി, ട്രസ്റ്റ് സെക്രട്ടറി.ഇ.എം ഉണ്ണികൃഷ്ണൻ, മാനേജിങ് ട്രസ്റ്റി കാണിപ്പയൂർ നാരായണൻ നമ്പൂത്തിരിപ്പാട്, മെഡിക്കൽ സുപ്രണ്ട് ഡോ. പി. പി പുരുഷോത്തമൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.