- This event has passed.
Yoga Day – 2023
June 21, 2023
അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിൽ അന്താരാഷ്ട്ര യോഗ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മൂന്നുദിവസമായി സംഘടിപ്പിച്ച യോഗ ദിന പരിപാടി കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെൻറർ സ്ഥാപകൻ യോഗചാര്യ ഉണ്ണി രാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മഹർഷി വിദ്യാലയം മാനേജർ ശ്രീ വിനയഗോപാൽജി യോഗ ഫോർ ഹ്യൂമാനിറ്റി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. “എല്ലാവർക്കും യോഗ” എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച യോഗ ദിന പരിപാടികളിൽ അഷ്ടംഗം ജീവനക്കാർക്കായി “വൈ ബ്രേക്ക് പ്രോട്ടോകോൾ” എന്ന പേരിൽ യോഗാ പരിശീലനവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലേക്ക് യോഗാദിനചര്യ പ്രചരിപ്പിക്കുന്നതിനായി ചുറ്റുവട്ടത്തുള്ള വിവിധ സ്കൂളുകളിൽ യോഗ ക്ലാസുകളും യോഗ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. അഷ്ടാംഗം ക്യാമ്പസിൽ വച്ച് നടന്ന യോഗ ദിന പരിപാടിയിൽ പ്രൊഫസർ ശ്യാമള , സ്വസ്ഥവൃത്തം വിഭാഗം വൈദ്യൻ സ്വാതി, യോഗശ്രീ ശംഭു നമ്പൂതിരി എന്നിവർ സംസാരിച്ചു.