Latest Past Events

ഇതൾ- രക്തദാന ക്യാമ്പ്

Ashtamgam Kerala

അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ അഷ്ടാംഗത്തിലെ വിദ്യാർത്ഥിനിയുടെ ഓർമ്മക്കായി 2018 BAMS ബാച്ച് Xanthrons & അഷ്ടാംഗം NSS unit സംയുക്തമായി നടക്കിയ ഇതൾ- രക്തദാന ക്യാമ്പ്

ഇന്നൊവേഷൻ ഇൻക്യുബേഷൻ ഹബ്

Ashtamgam Kerala

ഇന്നൊവേഷൻ ഇൻക്യുബേഷൻ ഹബ് നമ്മുടെ വിദ്യാർത്ഥികൾക്ക് സംരംഭകത്തിൻ്റെ ആദ്യ പാഠങ്ങൾ പകർന്നു നല്കാനായി ആരംഭിച്ച അഷ്ടാംഗം ട്രസ്റ്റിൻ്റെ ഒരു നവീനാശയമാണ് ഇന്നൊവേഷൻ ഇൻക്യുബേഷൻ ഹബ് . അതിൻ്റെ ഭാഗമായി ആരംഭിച്ച അഷ്ടാംഗം സെൻറർ ഫോർ പ്രൊഫഷണൽ എക്സലൻസ്, വിദ്യാർത്ഥികളെ അവരുടെ പ്രൊഫഷണൽ കഴിവുകൾ വർദ്ധിപ്പിക്കുവാനും ആയുർവേദത്തിൻ്റെ സാദ്ധ്യതകൾ മനസ്സിലാക്കി ഉയരുവാനും സഹായിക്കുന്നു. ഇതിൻ്റെ ഭാഗമായി ആയുർവേദത്തിലെ പുതിയ വികസന സാദ്ധ്യതകളിലേയ്ക്ക് വെളിച്ചം വീശുന്നതിനായി നാളെ ഒരു യുവ സംരoഭകൻ നമ്മുടെ ക്യാമ്പസിൽ ഹൗസ് സർജൻമാരുമായി സംവദിക്കുവാൻ എത്തുന്നു.

അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രo

Ashtamgam Kerala

സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (Central Sanskrit University, Under Ministry of Education, Govt. of India. New Delhi.) അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രം അഷ്ടാംഗസ്റ്റിൽ പ്രവർത്തനമാരംഭിച്ചു. അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരളകലാമണ്ഡലം റജിസ്ടാൻ ഡോ. പി. രാജേഷ് കുമാർ, നിർവ്വഹിച്ചു.