അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയം വിദ്യാപീഠത്തിൽ ആയുർവ്വേദ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒരാഴ്ച്ച നീണ്ടു നിന്ന ആഘോഷ പരിപാടികൾ പൊതുസമ്മേളനത്തോടു കൂടിയാണ് സമാപിച്ചത്. ആയുർവ്വേദ ദിനം ഷൊർണ്ണൂർ MLA ശ്രീ.പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഷ്ടാംഗം പ്രിൻസിപ്പാൾ ഡോക്ടർ. ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടാംഗം അയുർവ്വേദ ചികിത്സാലയം വിദ്യാപീഠം ട്രസ്റ്റ് ചെയർമാൻ ഗംഗാധരൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സുകൃതം ആയുർവ്വേദ ചികിത്സാലയത്തിലെ മുതിർന്ന ആയുർവ്വേദ ഡോക്ടറായ ആര്യദേവിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ... Read more