Loading Events

« All Events

  • This event has passed.

ആയുർവ്വേദ ദിനം 2022

October 22, 2022 - October 23, 2022

അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയം വിദ്യാപീഠത്തിൽ ആയുർവ്വേദ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഒരാഴ്ച്ച നീണ്ടു നിന്ന ആഘോഷ പരിപാടികൾ പൊതുസമ്മേളനത്തോടു കൂടിയാണ് സമാപിച്ചത്. ആയുർവ്വേദ ദിനം ഷൊർണ്ണൂർ MLA ശ്രീ.പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഷ്ടാംഗം പ്രിൻസിപ്പാൾ ഡോക്ടർ. ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടാംഗം അയുർവ്വേദ ചികിത്സാലയം വിദ്യാപീഠം ട്രസ്റ്റ് ചെയർമാൻ ഗംഗാധരൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സുകൃതം ആയുർവ്വേദ ചികിത്സാലയത്തിലെ മുതിർന്ന ആയുർവ്വേദ ഡോക്ടറായ ആര്യദേവിയെ പൊന്നാട അണിയിച്ച് ആദരിച്ചു. അഷ്ടാംഗം കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. രമ്യ , ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട് PTA പ്രസിഡണ്ട് ശ്രീപതി .പി , സ്റ്റാഫ് സെക്രട്ടറി പ്രകാശൻ ഹൗസ് സർജൻസ് അസ്സോസിയേഷൻ പ്രസിഡണ്ട് ഡോ.ജോയൽ.എൽ. ജോയ് , പട്ടാമ്പി റോട്ടറി ക്ലബ്ബ് മെമ്പർ വേലേരി മഠം മുരളിധരൻ , സ്റ്റുഡൻറ് യൂണിയൻ ചെയർ പേഴ്സൺ രേഷ്മാ ലക്ഷ്മി, ഡോ. ശ്രീദേവി എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി ക്യാമ്പസ്സിൽ നടത്തിയ വിവിധ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു.

Details

Start:
October 22, 2022
End:
October 23, 2022
Event Category: