- This event has passed.
SSGP Session
February 24

SSGP Session അക്കാഡമിക് പ്രോഗ്രാം
അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സപ്പോർട്ടിങ് ഗൈഡൻസ് പ്രോഗ്രാം നടന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ശ്രീപ്രിയ എം സ്വാഗതം പറഞ്ഞു.
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ ഡോ. ആശിഷ് ആർ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായ ഡോ. ആശിഷ് ആർ. സമൂഹത്തിലും കലാലയങ്ങളിലും കുട്ടികളുടെ മാനസികവും ,വിദ്യാഭ്യാസപരവും, ശാരീരികവും, ധാർമികവും ,വ്യക്തിപരവുമായ, കാര്യങ്ങൾക്ക് സ്റ്റുഡൻറ്സ് സപ്പോർട്ടിംഗ് & ഗൈഡൻസ് പ്രോഗ്രാം പ്രധാന പങ്കുവഹിക്കുന്നുവെന്നും ഇതിലൂടെ കുട്ടികളുടെ പഠന നിലവാരത്തിന് സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമിടുന്നു വെന്നും ഇത്തരം വളർച്ചകൾ കുട്ടികളുടെ സമഗ്രമായ ഉന്നതിക്ക് വഴിതെളിക്കുന്നുവെന്നും കൂടാതെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി മെന്റർ മെന്ററി സിസ്റ്റത്തിന്റെ പ്രാധാന്യത്തെ പറ്റിയും പ്രഭാഷണം നടത്തി. നിയോഗിക്കപ്പെടുന്ന അധ്യാപകൻ / അധ്യാപിക കുട്ടികളോട് മാസത്തിലോ, ആഴ്ചയിലോ ഒരു പ്രാവശ്യമെങ്കിലും വ്യക്തിപരമായ തുറന്ന ചർച്ചകളിൽ ഏർപ്പെടണമെന്നും നിർദ്ദേശിച്ചു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ കടന്നു കയറ്റത്തെപ്പറ്റിയും കൃത്രിമ ബുദ്ധിയുടെ/ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഉപയോഗപ്പെടുത്തി അധ്യാപകൻ അഥവാ അധ്യാപിക അധ്യാപന രീതി എങ്ങനെ മെച്ചപ്പെടുത്താം എന്നും വിശദമാക്കി. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, യുവ സമൂഹത്തിൽ ലഹരി ഉപയോഗം, ആരോഗ്യ സർവ്വ കലാശാലയിലെ വിദ്യാർത്ഥി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സംവാദം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ധന്യ. സി. പി, ഡോ. ഓം പ്രകാശ് നാരായൺ എന്നിവർ സംസാരിച്ചു. SSGP നോഡൽ ഓഫീസർ ഡോ. അനുശ്രീ എസ്.ബി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ദിവ്യ പി എസ്., നന്ദി പറഞ്ഞു


