- This event has passed.
Sishyopanayaneeyam – 2022 Batch

വാവനൂർ അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയത്തിൽ ഒരു പുതിയ ആയുർവ്വേദ യുവതലമുറയ്ക്ക് കൂടി വിദ്യാരംഭം കുറിച്ചു.
അഷ്ടാംഗം ആയുർവ്വേദ വിദ്യാപീഠത്തിലെ ഏഴാം ബാച്ചിലേക്കുള്ള ബി.എ.എം. എസ് വിദ്യാർത്ഥികൾ ആണ് ആയുർവ്വേദത്തിൽ വിദ്യാരംഭം കുറിച്ചത്.അഷ്ടവൈദ്യൻ പുലാമന്തോൾ ശങ്കരൻ മൂസ്സ് ,വൈദ്യൻ ഗംഗാധരൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി . കോളേജ് പ്രിൻസിപ്പാൾ അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ചു .ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട് മുഖ്യ പ്രഭാഷണവും , കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തി. വൈസ് പ്രിൻസിപ്പൽ ഡോക്ടർ എ .രമ്യ , അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് വൈദ്യൻ മനോജ് കുമാർ കെ ,ഡോക്ടർ അനില എം കെ ,ഡോക്ടർ ശ്രീപ്രിയ എം ,സ്റ്റാഫ് സെക്രട്ടറി പ്രകാശൻ എം ,സ്റ്റുഡൻസ് യൂണിയൻ ചെയർ പേഴ്സൺ രേഷ്മ ലക്ഷ്മി, പി.ടി.എ പ്രസിഡൻറ് സി.വി തമ്പാൻ എന്നിവർ സംസാരിച്ചു.




