
- This event has passed.
Office Inauguration of Dr. P R Krishnakumar Centre for Traditional Knowledge System
September 19, 2024 - September 20, 2024

പത്മശ്രീ ഡോ. പി. ആർ. കൃഷ്ണകുമാർ സെൻറർ ഫോർ ട്രഡീഷണൽ നോളജ് സിസ്റ്റംസ്
ഓഫീസ് ഉദ്‌ഘാടനം & പുസ്തകം പ്രകാശനം
ഡോക്ടർ പി ആർ കൃഷ്ണകുമാർ സാറിൻ്റെ വീക്ഷണത്തെ ആദരിച്ചിട്ട് അഷ്ടാംഗം മുന്നോട്ടുവെക്കുന്ന ആശയം കൂടിയാണ് സെൻ്റർ. ഭാരതീയ തത്വശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള എല്ലാ വിജ്ഞാന ശാഖകളുടെയും അറിവ് വൈദ്യ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ സെന്ററിന്റെ ലക്ഷ്യം
കൂടാതെ നമ്മുടെ നാട്ടിലെ പാരമ്പര്യ വൈദ്യവിജ്ഞാനം , അന്യം നിന്നുപോയ പ്രയോഗങ്ങൾ , വൃദ്ധവൈദ്യന്മാരുടെ അനുഭവസമ്പത്ത് മുതലായവ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുകയാണ് ഈ സെൻ്ററിൻ്റെ ലക്ഷ്യം.
പത്മശ്രീ പി.ആർ. കൃഷ്ണകുമാർ സാറിൻ്റെ ചിന്തയും എഴുത്തും എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം ഡയറക്ടർ, AVCRI ശ്രീ . ശിവദാസ് ആർ വാര്യർ നടത്തി. സെൻ്റർ ഡയറക്ടർ
ഡോ. എ. രമ്യ, രക്ഷാധികാരി ഉണ്ണിമങ്ങാട്ട് എന്നിവർ സംസാരിച്ചു. ഡയറക്ടർ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ
പ്രൊഫ. ഡോ. ടി.ഡി. ശ്രീകുമാർ അനുസ്മരണപ്രഭാഷണം നടത്തി.
കാണിപ്പയൂർ നാരായണൻ നമ്പൂതിരിപ്പാട്,
ഡോ. പി.എം.എസ്. രവീന്ദ്രനാഥ്,
ചീഫ് ഫിസിഷ്യൻ, പൂന്തോട്ടം ആയുർവേദാശ്രമം എന്നിവർ സംസാരിച്ചു
ഡോ . ജിഷ്ണു
കൃതജ്ഞത അറിയിച്ചു
പാരമ്പര്യ വൈദ്യവിജ്ഞാനത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിന്റെ വീക്ഷണങ്ങൾപ്രായോഗികമാക്കാനും ഞങ്ങളോടൊപ്പം ചേരൂ!