
🍀വേനൽതുമ്പികൾ🍀
May 4 @ 2:30 am - May 10 @ 11:30 am

നമസ്കാരം,
വിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി അഞ്ചാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് എല്ലാവർഷവും ഏഴ് ദിവസത്തെ സഹവാസ ക്യാമ്പ് അഷ്ടാംഗത്തിൽ നടത്തിവരുന്നു.
“Gadgets free seven days “എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ പരിപാടി നടത്തുന്നത്. അണു കുടുംബ വ്യവസ്ഥിതിയിൽ സ്വന്തം ഫ്ലാറ്റിലേക്കും മുറ്റത്തേക്കും മാതാപിതാക്കളിലേക്കും ബന്ധുക്കളിലേക്കും മാത്രം ചുരുങ്ങി ജീവിക്കുന്ന കുട്ടികൾക്ക് വലിയ ഒരു ലോകമാണ് ഈ ക്യാമ്പിലൂടെ തുറന്നു കിട്ടുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുക, അവരിൽ ക്രിയാത്മകമായ ചിന്തകളെ വളർത്തുക, അവരെ ലക്ഷ്യപ്രാപ്തിയുള്ളവരും സ്വയം പര്യാപ്തരും ആക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. കലാ-കായിക-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ ക്ലാസുകൾ നയിക്കുന്നു.
അഷ്ടാംഗം ക്യാമ്പിലെ വിവിധ പരിപാടികൾ:
ചിത്രരചന
കരകൗശല വിദ്യകൾ
കഥയരങ്ങ്
കളിയരങ്ങ്
നാടൻപാട്ട്
നാടക കളരി
യോഗ പ്രാണായാമം
ഫീൽഡ് വിസിറ്റ്
അഷ്ടാംഗം ക്യാമ്പിലൂടെ കുട്ടികൾ ആർജിക്കുന്ന മൂല്യങ്ങൾ:
വ്യക്തിത്വവികസനം
സാമൂഹ്യവത്കരണം
നേതൃപാടവം
പ്രകൃതി സംരക്ഷണം
സാംസ്കാരിക പൈതൃകം
പൊതുവിജ്ഞാനം
ആരോഗ്യപരിപാലനം
ഓരോ രക്ഷിതാവിന്നുള്ളിലും ഒളിച്ചിരിക്കുന്ന ഒരു Super Mom and Super Dad നേ തിരിച്ചറിയാനായി മാതാപിതാക്കൾക്കൊരു Parenting session.
മലയാള തനിമയുള്ള സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ വെജിറ്റേറിയൻ ആഹാരം
സുരക്ഷിതമായ താമസസൗകര്യം
എമർജൻസി മെഡിക്കൽ കെയർ സൗകര്യം
പൂർണ്ണമായും സുരക്ഷിതവും സ്നേഹോഷ്മളവുമായ അന്തരീക്ഷം
ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:0466 2372000
വേനൽതുമ്പികൾ
വിനോദത്തിലൂടെ വിജ്ഞാനം ക്യാമ്പിലേക്ക് ഏവർക്കും സ്വാഗതം
*TO REGISTER, CLICK BELOW*:
https://forms.gle/
Ashtamgam Ayurveda Chikitsalayam & Vidyapeedham
Ayurveda Medical College, Koottanad, Palakkad,Dt.
Phone: +91 466 237 2000
WhatsApp : +91 828 137 2000
More info: https://ashtamgam.bio.link/
Location: https://g.page/ashtamgam