ഭാരതീയശാസ്ത്രങ്ങളുടെ ഉത്ഭവം വേദങ്ങളാണ്.ആയുർവ്വേദം,വേദാംഗങ്ങളിൽവെച്ച് ആരോഗ്യസംരക്ഷണശാസ്ത്രവുമാണ്.
ആയുർവ്വേദവിദ്യാർത്ഥികൾക്ക് വേദാംഗങ്ങളായ ജ്യോതിഷം,വാസ്തുശാസ്ത്രം,യോഗവിദ്യ,ആയോധനവിദ്യ തുടങ്ങിയവയുടെ അവബോധത്തിനും അവസരമൊരുക്കുന്നു.
ആയുർവ്വേദത്തെ ഭയഭക്തിബഹുമാനത്തോടുകൂടി കാണുന്ന ഗുരുനാഥന്മാരായ അദ്ധ്യാപകരാണ് അഷ്ടാംഗം ആയുർവ്വദ മെഡിയ്ക്കൽ കോളജ് നയിയ്ക്കുന്നത്.ഈ ആയുർവ്വേദ ആചര്യന്മാരുടെയും,അഷ്ടവൈദ്യന്മാരുടെയും നേതൃത്വത്തിൽ വിഗ്ദ്ധചികിത്സാസൗകര്യമുള്ള ആശുപത്രിയാണ് അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയം.
ഭാരതീയശാസ്ത്രങ്ങൾ എല്ലാം വേദാംഗങ്ങളാണ് എന്ന് മനസ്സിലാക്കുന്ന വൈദ്യന്മാരായ ഡോക്ടർമാരാണ് ഈ ആധുനികലോകത്തിനു വേണ്ടത് എന്ന ലക്ഷ്യം സഫലമാക്കുവാൻ ജഗദീശ്വരന്മാരോടും,ഋഷീശ്വരന്മാരോടും,ഗുരുകാരണവന്മാരോടും പ്രാർത്ഥിയ്ക്കുന്നു.
കാണിപ്പയ്യൂർ
നാരായണൻ നമ്പൂതിരിപ്പാട്