സ്റ്റുഡൻറ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ

സാന്ത്വന പരിചരണ രംഗത്ത് കേരളത്തിലെ തന്നെ അറിയപ്പെടുന്ന യൂണിറ്റായ പ്രതീക്ഷ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ കുട്ടികളിൽ സ്റ്റുഡൻറ് ഇനിഷ്യേറ്റീവ് ഇൻ  പാലിയേറ്റീവ് കെയർ എന്ന  യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.  അതിന് ആവശ്യമായ പരിശീലനം പ്രതീക്ഷ നൽകുന്നുണ്ട്. പ്രതീക്ഷയുടെ ഗൃഹസന്ദർശന ടീമിൽ സ്ഥിരമായി നമ്മുടെ കുട്ടികൾ പങ്കെടുക്കുന്നു. ഒപ്പംതന്നെ പാലിയേറ്റീവ്  ഓ.പി പ്രത്യേക ആയുർവേദ ഹോം കെയർ എന്നിവയിലും അഷ്ടാംഗത്തിലെ എസ് ഐ പി യൂണിറ്റ് പങ്കെടുക്കാറുണ്ട്.