SPICMACAY

ഭാരതത്തിന്റെ തനത് സംഗീതത്തെയും കലകളെയും ഉദ്ധരിക്കുന്നതിനും യുവതലമുറയിലേക്ക് പകർന്നു നൽകുന്നതിനുമായി രൂപം കൊണ്ട സംഘടനയാണ് SPICMACAY. 1977ൽ രൂപീകൃതമായതു മുതൽക്കുള്ള സംഘടനയുടെ അശ്രാന്തവും നിസ്വാർത്ഥവുമായ പരിശ്രമം ഭാരതീയ കലാ-സംഗീത മേഖലയ്ക്ക് നൽകിയിട്ടുള്ള ഉണർവ് ഏറെയാണ്. 2018 ജൂലൈ 9ന് SPICMACAY സ്ഥാപകൻ തന്നെയായ ബഹു. ശ്രീ. കിരൺ സേത്ത് അവർകളാണ് അഷ്ടാംഗം SPICMACAY ഘടകം (നോർത്ത് കേരള-പാലക്കാട് ചാപ്റ്റർ) ഉദ്ഘാടനം ചെയ്യുന്നത്. ശേഷം കൂടിയാട്ടം, കുച്ചിപ്പുടി, മണിപ്പൂരി നൃത്തം, തോൽപ്പാവക്കൂത്ത്, കഥകളി എന്നിങ്ങനെ നിരവധി കലാരൂപങ്ങൾ പ്രശസ്തരായ കലാകാരന്മാർ വഴി തനിമയോടും സർഗ്ഗാത്മകതയോടും അവതരിക്കുവാൻ അഷ്ടാംഗം ഘടകത്തിന് സാധിച്ചു.  ഇവയെല്ലാം തന്നെ സകൗതുകം ആസ്വദിക്കുന്നതിനായി സന്നിഹിതരാകുന്ന  വിദ്യാർത്ഥികളുൾപ്പെടെയുള്ള നിറസ്സദസ്സ് എന്നും അഷ്ടാംഗത്തിൻറെ പ്രത്യേകതയാണ്…