പത്മശ്രീ ഡോക്ടർ പി ആർ കൃഷ്ണകുമാർ സെന്റർ ഫോർ ട്രഡീഷണൽ നോളേജ് സിസ്റ്റംസ്

ഒരു ചികിത്സകൻ കേവലം ആയുർവ്വേദ ശാസ്ത്രത്തിൽ മാത്രം പ്രാവീണ്യം നേടിയാൽ പോരാ മറിച്ച് ഇതര ശാസ്ത്രങ്ങളിലും ജ്ഞാനമുണ്ടായിരിക്കണം എന്ന് ആയുർവ്വേദ ആചാര്യൻമാർ അഭിപ്രായപ്പെടുന്നു. അഷ്ടാംഗവും ഇതേ കാഴ്ചപ്പാട് തന്നെയാണ് തുടക്കം മുതലെ മുന്നോട്ട് വക്കുന്നത്. ഒരു വൈദ്യ വിദ്യാർത്ഥിക്ക് തന്റെ പഠനകാലയളവിൽ ആയൂർവേദേതം വിഷയങ്ങളെ കുറിച്ച് അടിസ്ഥാനപരമായ ധാരണ ഉണ്ടാകണം എന്ന ഉദ്ദേശ്യത്തോട് കൂടി യശശരീരനായ പദ്മശ്രീ ഡോക്ടർ പി ആർ കൃഷ്ണകുമാർ അവർകളുടെ സ്മരണാർത്ഥം അഷ്ടാംഗം ട്രസ്റ്റിന്റെ കീഴിൽ 2020 ഒക്ടോബർ മാസത്തിൽ    പദ്മശ്രീ ഡോക്ടർ പി ആർ കൃഷ്ണകുമാർ സെന്റർ ഫോർ ട്രഡീഷണൽ നോളേജ് സിസ്റ്റംസ് എന്ന പോരിൽ ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചു.

പദ്മശ്രീ ഡോ.പി.ആർ കൃഷ്ണകുമാർ എന്ന മഹ്ത വൃക്തിത്വം എന്നും അഷ്ടാംഗത്തിന്റെ ആശയത്തോടൊപ്പം നിന്നിരുന്നു. ഒരു ആയുർവ്വേദ വിദ്യാർത്ഥി പുറത്തിറങ്ങി കഴിഞ്ഞാൽ വൈദ്യവും അതോടൊപ്പം ആയുർവ്വേദവുമായ ബന്ധപ്പെട്ട ഇതര ശാസ്ത്രങ്ങളിലും പ്രാവിണ്യം നേടുക എന്നത് ആശ്യന്താപേക്ഷിതമാണ്  എന്നുള്ളത് അദ്ദേഹം നിരന്തരം അഭിപ്രായപ്പെട്ടിരുന്നു.

ഭാരതീയ പരമ്പരാഗത ശാസ്ത്രങ്ങളിലുള്ള ബോധവും ആ ശാസ്ത്രത്തിന്റെ മഹത്വത്തെ കുറിച്ചുള്ള തിരിച്ചറിവും ഒരു വൈദ്യവിദ്യാർത്ഥിക്ക് അത്യാവശ്യമാണ് എന്നുള്ളതും ഇന്ന് നിലവിലുള്ള പാഠ്യരീതിയിൽ അതിന്റെ അഭാവം ഉണ്ട്
എന്നതും അതിന് പരിഹാരമായി ഇതരത്തിലുള്ളൊരു വിദ്യാഭ്യാസം വിദ്യാർത്ഥികളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ് എന്നത് അദ്ദേഹം നിരന്തരം സൂചിപ്പിച്ചു കൊണ്ടേയിരുന്നു. അദ്ദേഹം 70കളിൽ കോയമ്പത്തൂർ ആയുർവ്വേദ കോളേജിൽ തുടങ്ങിയ ഗുരുകുല വിദ്യാഭ്യാസം അത്തരത്തിലുള്ള ഒന്നായിരുന്നു. അവിടെ പഠിച്ചിറങ്ങിയ പലരും ഇന്ന് ഒന്നിനൊന്ന് പ്രഗൽഭരായി പ്രവർത്തിച്ച് വരുന്നു. 2020 ൽ അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഈ വിഭാഗം തുടങ്ങിയിട്ടുള്ളത്.

ഈ വിഭാഗത്തിന്റെ കീഴിൽ ജ്യോതിഷം, വാസ്തുശാസ്ത്രം , കളരി , മർമ്മ ചികിത്സ , കൃഷി, സംഗീതം , മറ്റ് ശാസ്ത്രീയ കലകൾ എന്നിവയെ കുറിച്ച് അതത് ശാസ്ത്രങ്ങളിൽ ആഗ്ര ഗണ്യരായ വിശിഷ്ട വ്യക്തികൾ അറിവ് പകർന്ന് വരുന്നു. ഇത്തരത്തിലുള്ള അറിവുകൾ പഠിച്ചിറങ്ങുന്ന വൈദ്യൻമാർക്ക്  മുതൽ കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.