കൊയ്ത്തുത്സവം

കഴിഞ്ഞ 5-6 വർഷങ്ങളായി ആറങ്ങോട്ടുകയിൽ നട ക്കുന്ന കൊയ്ത്തുത്സവത്തിലും അതിനോടനുബന്ധിച്ചുള്ള പ്രദർശനത്തിലും അഷ്ടാംഗം പങ്കെടുക്കാറുണ്ട്. ഓരോ വർഷവും ഒരു പ്രത്യേക തീം ആണ് അവിടെ നമ്മൾ പ്രദർശിപ്പിക്കാറുള്ളത്. കേരളത്തിലെ സമാന്തരപ്രസ്ഥാനങ്ങളുടെ ഒരു ഒത്തുചേരലും കൂടിയാണ് ഈ ഉത്സവം. രോഗം വന്നതിനുശേഷം ചികിത്സ എന്ന തിലുപരി രോഗം വരാതിരിക്കാനുള്ള ദിനചര്യകൾ, സുവർണ്ണബിന്ദു എന്നിവ കഴിഞ്ഞ വർഷത്തിലെ ഫോക്കൽ തീമുകളായിരുന്നു.