ആയൂർവ്വേദ ഫസ്റ്റ് എയ്ഡ് കിറ്റ്

ജീവിതത്തിന്റെ എല്ലാ തുറകളിലും  ആയുർവ്വേദ ശാസ്ത്ര ത്തിന്റെ പ്രസക്തി പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നും, സാധാരണ രോഗങ്ങൾക്കുവരെ ആശ്രയിക്കാവുന്ന ഒരു ശാസ്ത്ര മാണ് ആയുർവ്വേദം എന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തിന്റെ ഭാഗമായി പരിസരത്തെ നാല് സ്കൂളുകളിൽ ആയുർവ്വേദ ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം ചെയ്തു. അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാനുള്ള മരുന്നും, ഡ്രസ്സിംഗ് മെറ്റീരിയൽസും ഉൾപ്പെടെ ഒരു ബോക്സ് രൂപത്തിൽ നൽകിയതിനോടൊപ്പം തന്നെ അതത് അധ്യാപകർക്ക് പരിശീലനവും നൽകി. തുടർ പരിശീലനം മറ്റു സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കാനും പദ്ധതി ആവിഷ്കരിച്ചുവരുന്നു.