BHESHAJAM

ആയുർവേദ ഔഷധ നിർമ്മാണ രംഗത്ത് നിലവിൽ കാണപ്പെടുന്ന അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം മുന്നിൽക്കണ്ട് ഭാവിയിൽ രൂക്ഷം ആകുന്നതിനുള്ള , രൂക്ഷം ആകാതിരിക്കാനുള്ള എളിയ ശ്രമം , കർഷകർക്ക് സൗജന്യ നിരക്കിൽ സസ്യങ്ങൾ  നൽകി മിനിമം വില നിശ്ചയിച്ച് തിരിച്ചെടുക്കുന്നതാണ് പദ്ധതി. കൃഷിവകുപ്പിന് സഹായത്തോടെ രണ്ടുവർഷങ്ങളിൽ വിപുലമായ തോതിലും നിലവിൽ ചെറിയതോതിലും പദ്ധതി നടപ്പാക്കി വരുന്നു. ചെറിയ ചെടികൾ മുതൽ വൃക്ഷ ഔഷധികൾ വരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക പരിശീലനം വിളപരിപാലനം സുരക്ഷിത വിളവെടുപ്പിനുള്ള പരിശീലനം എന്നിവയിൽ അഷ്ടാംഗം ക്ലാസുകൾ നടത്തിവരുന്നു. കൈ പുസ്തകവും വിതരണം ചെയ്യുന്നു.