അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രo

സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ(Central Sanskrit University,  Under Ministry of Education,Govt.of India. New Delhi.) അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രമായി അഷ്ടാംഗ ട്രസ്റ്റി നെ  തെരഞ്ഞെടുത്തിരിക്കുന്നു  എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ.

രണ്ടു കോഴ്സുകളാണ് അനുവദിച്ച് കിട്ടിയത്.

1. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സാൻസ്ക്രിട്ട് ലാംഗ്വേജ്

2. ഡിപ്ലോമ ഇൻ സാൻസ്ക്രിട്ട് ലാംഗ്വേജ് എന്നിങ്ങനെ.

ഈ കോഴ്സിന് പ്രായമോ യോഗ്യതയോ നിശ്ചയിച്ചിട്ടില്ല. ആർക്കും പഠിക്കാം.
500 രുപയാണ് കോഴ്സ് ഫീസ്.അഷ്ടാംഗം കാമ്പസിലാണ് ക്ലാസ്സ് നടക്കുക. ഈ കോഴ്സിന്
പരീക്ഷ ഉണ്ടായിരിക്കും.പാസ്സാകുന്നവർക്ക്   സെൻട്രൽ സാൻസ്ക്രിറ്റ്  യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റും നൽകുന്നതാണ്.