“മരുന്നുകളില്ലാതെ ശ്വാസംമുട്ടലിന് ഒരു പരിഹാരം എന്നതാണ് ആശ്വാസ് പദ്ധതിയെ ഒറ്റ വാചകത്തിൽ വിശേഷിപ്പിക്കാനാവുക. ആസ്ത്മ, മറ്റ് അലർജി പ്രശ്നങ്ങൾ എന്നിവ മൂലം ശ്വാസതടസ്സം അനുഭവിക്കുന്നവർക്കായുള്ള പ്രത്യേക യോഗ പ്രാണായാമ പരിശീലന പദ്ധതിയാണ് ആശ്വാസ്, ശ്വാസമുട്ടലുള്ള വർക്ക് അവർ കഴിക്കുന്ന ഔഷധങ്ങളോടൊപ്പം തന്നെ ഈ പദ്ധതിയിലെ യോഗ – പ്രാണായാമമുറകൾ അഭ്യസിച്ച് മരുന്നി ല്ലാതെ തന്നെ ശ്വാസംമുട്ടൽ നിയന്ത്രിക്കാനും പ്രതിരോധിയ്ക്കാനും കഴിയും എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 മണി ക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ഒരു പരിശീലന പരിപാടി ഉണ്ടായി രിക്കും. ഇത് ഒറ്റ ദിവസമായോ പല ദിവസങ്ങളിലായോ പൂർത്തി യാക്കാവുന്നതാണ്. ശ്വാസംമുട്ടലിനു പരിഹാരമാകുന്ന തരത്തിലു ള്ള പ്രത്യേക ചില യോഗ പ്രാണായാമമുറകൾ ഇതിൽ ഉൾപ്പെടു ത്തി, ഡോക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രോഗിയെ അഭ്യസിപ്പിക്കുന്നു. മുഴുവൻ പഠിച്ചശേഷം സ്വന്തമായി വീടുകളിൽ തന്നെ അഭ്യസിക്കാവുന്നതാണ്. രോഗിയ്ക്ക് സൗകര്യപ്രദമായ ദിവസും സമയവും തിരഞ്ഞെടുക്കാം. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മരുന്ന് കഴിക്കുന്നവർക്കും ഈ പരിശീലന പദ്ധതി യിൽ പങ്കെടുക്കാവുന്നതാണ്. കൺസൾട്ടിംഗ് ഫീസ് ഉൾപ്പെടെ 200 രൂപയിൽ താഴെ മാത്രമാണ് ഇതിനു ചിലവുവരികയുള്ളൂ എന്നത് ഈ പദ്ധതിയുടെ ഒരു ആകർഷണീയതയാണ്.
ആസ്ത്മ പോലെയുള്ള ശ്വാസസംബന്ധമായ രോഗങ്ങ ളിൽ പലപ്പോഴും ഫലപ്രദമായ ചികിത്സയുടെ അഭാവം നിലനിൽ ക്കുന്നുണ്ട്. അതാത് സമയത്തുണ്ടാകുന്ന ലക്ഷണങ്ങളെ ക കാര്യം ചെയ്യുവാൻ ഔഷധങ്ങൾ സേവിപ്പിക്കുക എന്നതിനപ്പുറ ഒരു രീതി നിലവിലില്ല. എന്നാൽ ഈ പദ്ധതിയിലൂടെ രോഗിയുടെ ശ്വസനവ്യവസ്ഥയുടേയും മുഴുവൻ ശരീരത്തിന്റേയും ക്ഷമത വർദ്ധിപ്പിക്കുകയും പരമാവധി ബുദ്ധിമുട്ടുകളില്ലാതെയും ദീർഘകാല പ്രയോജനം കിട്ടുന്ന തരത്തിലും എല്ലാത്തിലുമുപരി ഔഷധസേവ മൂലം ശരീരത്തിനും ശ്വസനവ്യവസ്ഥയ്ക്കുമുണ്ടാ കാവുന്ന പ്രത്യാഘാതങ്ങളെ പരമാവധി ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ് “ആശ്വാസ് പദ്ധതിയുടെ സവിശേഷത.