- This event has passed.
പരിസ്ഥിതി അവബോധന വാരo
August 29, 2022 @ 3:30 pm - September 3, 2022 @ 11:30 am
പരിസ്ഥിതിവാരത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടികൾ :
- നമ്മുടെ കോളേജിലെ എല്ലാ ഹൗസ് കീപ്പിംഗ് ജീവനക്കാർക്കായി മാലിന്യ വേർതിരിവിനെ സംബന്ധിച്ച് ഒരു അവബോധന ക്ലാസ്.
- പരിസ്ഥിതി അവബോധവാരാചരണത്തോടനുബന്ധിച്ച് മാലിന്യങ്ങളുടെ തരംതിരിക്കലും സംസ്കരണവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും segregation and collection box സ്ഥാപിക്കൽ ചടങ്ങും അഷ്ടാംഗം ക്യാമ്പസിൽ നടന്നു. തുടർന്ന് ZERO WASTE PERIOD എന്ന ആശയത്തിൻ്റെ പോസ്റ്റർ പ്രകാശനവും അഷ്ടാംഗം സെക്രട്ടറി ശ്രീ.ഉണ്ണിമങ്ങാട് നിർവ്വഹിച്ചു.
- പ്ലാസ്റ്റിക് ഉപയോഗനിരക്ക് കുറയ്ക്കുന്നതിന്റെ പ്രധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനായി “period without plastic”, waste segregation “എന്നീ വിഷയത്തിൽ വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു. കൂടാതെ ക്യാന്റീൻ, ലേഡീസ് ഹോസ്റ്റൽ (hospital building) 2 നിലകളിലും, ന്യൂ ലേഡീസ് ഹോസ്റ്റൽ 3 നിലകളിലും, ബോയ്സ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ ഭക്ഷണാ വശിഷ്ടങ്ങൾ, പ്ലാസ്റ്റിക്മാലിന്യങ്ങൾ,കടലാസ്,/ തുണി /കോട്ടൺ മുതലായവ നിക്ഷേപിക്കുന്നതിനായി പ്രത്യേകം 3 വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനോടാനുബന്ധിച്ച് period without plastic”എന്ന campaignനും ഉദ്ഘാടനം ചെയ്തു.
- പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കുന്നതിന്റെ ആദ്യ പടിയായി സ്റ്റോറിൽ തുണി സഞ്ചികൾ ലഭ്യമാക്കുവാൻ ഉള്ള ശ്രമത്തിന് ഇന്ന് തുടക്കം കുറിച്ചു… തുണി സഞ്ചിയുടെ വില്പനയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട മാനേജിങ് ട്രസ്റ്റി നിർവഹിച്ചു….
- അഷ്ടാംഗത്തെ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘അണ്ണാറക്കണ്ണനും തന്നാലായത് ‘ എന്ന പരിസ്ഥിതി അവബോധ വാരാചരണം പരിപാടിയുടെ അഞ്ചാം ദിവസം’വൃക്ഷതൈ നടീലിന്റെ പുരോഗതിയും സംരക്ഷണവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു
- പദ്മശ്രീ പി ആർ കൃഷ്ണകുമാർ സെന്റർ ഫോർ ട്രെഡീഷണൽ നോളേഡ്ജ് സിസ്റ്റംസിന്റെ ക്ലാസ്സ് – പരിസ്ഥിതി അവബോധന വാരത്തോട് അനുബന്ധിച്ചു, “കാർബൺ ന്യൂട്രൽ ക്യാമ്പസ്” എന്ന വിഷയത്തെപ്പറ്റി ഡോ. ടി. വി. സജീവ് (ചീഫ് സയന്റിസ്റ്, ഫോറെസ്റ്റ് ഹെൽത്ത് ഡിവിഷൻ) സംസാരിച്ചു..
7. പരിസ്ഥിതിബോധ വാരാചരണം രണ്ടാം ദിവസം മഷിപേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, മേന്മകളെ പറ്റി ബോധവത്കരിക്കുക അതുവഴി പ്ലാസ്റ്റിക് പേനയുടെ ഉപയോഗവും അതുവഴിയുള്ള മലിനീകരണവും ചുരുക്കുക എന്നീ ഉദ്ദേശങ്ങൾ ലക്ഷമാക്കിയാണ്. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നാമെങ്കിലും ഏതൊരു ചെറിയ കാര്യത്തിലും പാരിസ്ഥിതിക ബോധം വളർത്താമെന്നുള്ളതിന് ഒരു നല്ല മാതൃകയാക്കാം മഷിപ്പേനയെ….
“അണ്ണാറക്കണ്ണനും തന്നാലായത്” ൻറെ ഭാഗമായി നമ്മുടെ സ്റ്റോറിൽ മഷിപ്പേനകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരും മഷിപ്പേന വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു