പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രതേകിച്ച് ഭാരതപ്പുഴ പുനരുജീവന രംഗത്ത് പ്രവർത്തിക്കാൻ രൂപികൃതമായ Friends Of Bharathapuzha യുമായി സഹകരിച്ച് അഷ്ടാംഗം ലൈബ്രറിയിൽ നിളാ കോർണർ പ്രവർത്തിച്ചു വരുന്നു. പുഴയുടെ സമഗ്ര വിവരങ്ങൾ , പുഴയെ അതികരിച്ചുള്ള പ്രസിദ്ധീകരണങ്ങൾ , പുഴയെ അതികരിച്ചുള്ള റിസർച്ച് വർക്കുകളുടെ പേപ്പറുകൾ തുടങ്ങി എല്ലാം ഒരു കുടകീഴിൽ എത്തിക്കുക എന്നതാണ് നിളാ കോർണർ ലക്ഷ്യമിടുന്നത്. മെട്രോമാൻ ശ്രീ. ഇ. ശ്രീധരൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന സംഘടനയാണ് Friends Of Bharathapuzha